നെടുമ്പാശേരിയിൽ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, അഗ്നിരക്ഷാ സേനയെത്തി തീയണച്ചു
കൊച്ചി : നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി. ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.