
അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കണ്ണൂര്‍ സ്വദേശി ശ്രീനാഥ് ശര്‍മില്‍
കണ്ണൂർ : 2024ലെ അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കണ്ണൂര്‍ സ്വദേശി ശ്രീനാഥ് ശര്‍മില്‍. 100% (720/720) നേടിയാണ് ഈ മിന്നും തിളക്കം ശ്രീനാഥ് കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ 17 പേരില്‍ ഒരാളാണു ശ്രീനാഥ്. പ്ലസ് ടു ബയോളജിയില്‍ ഫുള്‍ എ പ്ലസും ശ്രീനാഥ് കരസ്ഥമാക്കിയിരുന്നു. മാന്നാനം കെ.ഇ സ്കൂളിലെ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലെ ഒറ്റമോളജിസ്റ്റ് ഡോ. ശര്മലിന്റെയും തലശേരി ജനറല്‍ ഹോസ്പിറ്റലിലെ അനസ്തേഷ്യോളജിസ്റ്റ് ഡോ പ്രിയയുടെയും മകനാണു ശ്രീനാഥ് ഷര്‍മില്‍. ശ്രീ നന്ദിന്റെ ചരിത്ര നേട്ടത്തിന് ഉപഹാരമായി പാല ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഒരു കോടി രൂപ നല്കി. കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നീറ്റ് അഖിലേന്ത്യാ പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥി ഒന്നാം റാങ്കെന്ന അപുര്‍വ്വ നേട്ടം കരസ്ഥമാക്കുന്നത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ സാമുഹ്യപ്രവര്‍ത്തകരും അഭിനന്ദനവുമായി ശ്രീ നന്ദിന്റെ വീട്ടിലെത്തി. ശ്രീനന്ദിന്റെ വിജയം സോഷ്യല്‍ മീഡിയയിലും നിറഞ്ഞ കൈയ്യടി നേടിയിരിക്കുകയാണ്.