പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു
തിരുവനന്തപുരം : പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.
1955 ൽ പുറത്ത് വന്ന ന്യൂസ്പേപ്പർ ബോയായിരുന്നു ശ്രദ്ധയമായ ചിത്രം. വനമാലയാണ് ആദ്യ സിനിമ. 5 സിനിമകളിലാണ് ആകെ അഭിനയിച്ചത്. ആത്മശാന്തി, സന്ദേഹി എന്നിവയാണ് മറ്റു ചിത്രങ്ങൾ. വളരെ ശ്രദ്ധിക്കപ്പെട്ട നടിയായി ചുരുക്കം സിനിമകളിൽ നിന്നുതന്നെ മാറിയിരുന്നെങ്കിലും സമൂഹത്തില്‍ നിന്നും, സ്വന്തം ബന്ധുക്കളില്‍നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പുകളെ തുടർന്ന് തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അഭിനയരംഗത്തോടു കോമളത്തിന് വിടപറയേണ്ടി വന്നു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അഭിനയ രംഗത്തെത്തിയെങ്കിലും രണ്ടാം വരവില്‍ കിട്ടിയവേഷങ്ങള് എല്ലാം അപ്രധാനവേഷങ്ങളായിരുന്നു. ‘ആരാധന’, ‘ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍’, ‘പ്രിയം’ തുടങ്ങിയ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.