നിരവധി കേസുകളിൽ പ്രതിയായ നിധിൻരാജിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ പാനൂർ മൊകേരി സ്വദേശി നിധിൻരാജിനെ (35) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പാനൂർ പോലീസ് സ്റ്റേഷനിൽ 3.36 ഗ്രാം എംഡിഎംഎ കേസിലും കൂടാതെ മാരകായുധങ്ങൾ കൊണ്ട് അക്രമം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുഹമ്മദ് ഷജീർ വി പിയുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.