കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി
കാസർകോട് : നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് പത്മനാഭന്റെ മരണം സംഭവിച്ചത്. ഈ അപകടത്തിൽ നേരത്തെ അഞ്ച് പേർ മരിച്ചിരുന്നു. കാസർകോട് കിണാവൂർ സ്വദേശി രജിത്ത് (28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് മുൻപ് മരിച്ച ആളുകൾ. ഇപ്പോഴും നിരവധിയാളുകൾ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.