നിർമ്മലം- പുതുയുഗ ശുചിത്വ കേരളം
പരിയാരം:നിർമ്മലം- പുതുയുഗ ശുചിത്വ കേരളം മാലിന്യ രഹിത പുതുയുഗ കേരളത്തിനായി നിർമ്മലം- പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ പരിയാരം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനവും ലോഗോ പ്രകാശനവും
നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്. കെ. ഷൈമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീ. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അസി. സിക്രട്ടറി ശ്രീമതി. K. V. മിനി പദ്ധതി വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. ടി. സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. കെ. ഷൈനി, മെമ്പർ സാജിത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.വാർഡ് മെമ്പർ അഷ്റഫ് പുളുക്കുൽ സ്വാഗതവും മനീഷ നന്ദിയും പറഞ്ഞു