അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാർഥിയുടെ മരണം:ഡോ. എം കെ റാം പിടിയിൽ
കണ്ണൂർ:അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. റാമിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് പിടികൂടിയത്. എസ് പി കെ. വി. വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുടകിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. വേഷം മാറിയായിരുന്നു ഇയാളുടെ ഓരോ സ്ഥലങ്ങളിലേക്കുമുള്ള സഞ്ചാരം.സുപ്രീം കോടതി അടക്കം മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. സംഭവത്തില്‍ പ്രതി ഡോ.എം.കെ.റാമിന് മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതിയും അതിന് മുൻപ് ഹൈക്കോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്.