തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി
തനിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്നുവന്ന പീഡന ആരോപണം വ്യാജമെന്ന് നടൻ നിവിൻ പോളി. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് പ്രാഥമിക പരാതി നൽകി. തന്റെ പരാതി കൂടി പരിശോധിക്കണമെന്നും എഫ്ഐആർ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകും എന്നും നിവിൻ വ്യക്തമാക്കി.