ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും
ന്യൂഡൽഹി : ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തമിഴ്നാട്, ബിഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്കിടയിൽ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ വാശിയേറിയ മത്സരമാണ്. ലോക്സഭക്കൊപ്പം ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലും കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, ഇത്തവണ മൂന്നും തങ്ങൾക്കായിരിക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന്റെ ഭാര്യ കമലേശ് താക്കൂർ ഉൾപ്പെടെ പ്രമുഖർ മത്സര രംഗത്തുണ്ട്. ജൂലൈ 13നാണ് വോട്ടെണ്ണൽ.