മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കർണാടകയില്‍ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ : മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കർണാടകയില്‍ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥി അനാമികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനിയായ അനാമികയ്ക്ക് 19 വയസ്സായിരുന്നു.
മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠികളാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജിൽ അനാമിക മാനസിക പീഡനം അനുഭവിച്ചിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തുന്നു. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബന്ധുക്കൾ കേരളത്തിൽ നിന്നും എത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.