ന്യൂ മാഹി കുടുംബശ്രീ ഓണചന്ത യ്ക്ക് തുടക്കമായി.
ന്യൂ മാഹി :ന്യൂ മാഹി സി ഡി എസ് നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 20, 21,22 തീയതികളിൽ നടക്കുന്ന ഓണച്ചന്ത പഞ്ചായത്ത് പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ സെയ്ത്തു അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എ.ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രീജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. എസ് പ്രണവ്, സിഡിഎസ് ചെയർപേഴ്സൺ സി.എച്ച്. പ്രിയ, സിഡിഎസ് മെമ്പർ കെ പി ലീല തുടങ്ങിയവർ സംസാരിച്ചു.. കുടുംബശ്രീയുടെ വിവിധതരം ഉൽപ്പന്നങ്ങൾ നാടൻ പച്ചക്കറികൾ റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ ചന്തയിൽ ലഭ്യമാണ്. ചന്തയോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 7 മണി വരെ ഫുഡ് ഫെസ്റ്റ് നടത്തുകയാണ്.