സമസ്ത കേരള വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി
തളിപ്പറമ്പ് :സമസ്ത കേരള വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ ശ്രീമതി ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ വി ആർ വാരിയർ അദ്ധ്യക്ഷത വഹിച്ചു. കെ വി ഉണ്ണികൃഷ്ണൻ ജില്ലാ സെക്രട്ടറി, പി വി സുരേഷ് വാർഡ് കൗൺസിലർ, കെ വി ഉണ്ണികൃഷ്ണൻ യൂണിറ്റ് സെക്രട്ടറി, ടി ഓമന പത്മനാഭൻ, ടി ചാരുകാല, ടി രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. മുതിർന്നവർക്ക് ഒ ണക്കോടി നൽകി ആദരിച്ചു. കലാപരിപാടി, ക്വിസ്, മാലകെട്ട് മുതലായവയിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനം നൽകി.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.