സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പി.രാജു അന്തരിച്ചു
കൊച്ചി : സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പി.രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെ ട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. അർബുദ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ജനയുഗത്തിന്റെ മാനേജരും ഡയറക്ടറുമായിരുന്നു. 1996-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പറവൂരില്‍ വി.ഡി സതീശനെ തോല്‍പ്പിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്.