പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പഹൽഗാം:ഇന്ത്യയുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം ജൂലൈയിൽ സൈന്യം നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ ഫോണിൽ നിന്നാണ് ആക്രമണത്തിന്റെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചത്. പർവ്വതാരോഹകർ സാധാരണയായി ഉപയോഗിക്കുന്ന ജി.പി.എസ് അധിഷ്ഠിത ട്രക്കിങ് മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഭീകരർ ആക്രമണത്തിന് റൂട്ട് മാപ്പ് തയ്യാറാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.2025 ഏപ്രിൽ 22നായിരുന്നു കശ്മീരിലെ പഹൽഗാമിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബൈസരൺ വാലിയിൽ 26 പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണം നടന്നത്. എന്നാൽ ഇതിന് ഒരാഴ്ച മുൻപ്, അതായത് ഏപ്രിൽ 15 മുതൽ തന്നെ ഭീകരർ ആക്രമണത്തിനുള്ള തയാറെടുപ്പുകൾ സജീവമാക്കിയിരുന്നു എന്നാണ് പുതിയ തെളിവുകൾ വ്യക്തമാക്കുന്നത്