ഇനി ചുവരെഴുത്ത് തുടങ്ങാം; പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്
പാലക്കാട് : ഇനി ചുവരെഴുത്ത് തുടങ്ങാം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുക യായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു രണ്ടാമത്തേതായിരുന്നു സ്റ്റെതസ്കോപ്പ് എന്ന് സരിൻ പറയുന്നു. ‘ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നു. പഠിച്ച വിഷയത്തിൽ തന്നെ വോട്ടഭ്യർത്ഥിക്കാം. പാലക്കാടിന്റെ ഹൃദയമിടിപ്പറിയാൻ സ്റ്റെതസ്കോപ്പ് ഉപയോഗിക്കാമെന്നാണ് കരുതുന്നത്, ചിലരുടെയെങ്കിലും ഹൃദയമിടിപ്പ് അത് കൂട്ടുമോ എന്ന് അറിയില്ലാ’യെന്നും പി സരിൻ ട്വന്റി ഫോറിനോട് പറഞ്ഞു. പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതിൽ നിന്ന് ഒരാൾ കൂടി ഇന്ന് പത്രിക പിൻവലിച്ചു. രമേശ് കുമാർ ആണ് ഇന്ന് പത്രിക പിൻവലിച്ചത്.