പാലക്കാട് ആലത്തൂരില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം
പാലക്കാട് : പാലക്കാട് ആലത്തൂരില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. സ്കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ചേരാമംഗലം കനാലിലേക്ക് ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകട സമയത്ത് ബസില്‍ 40 ഓളം വിദ്യാര്‍ഥികള്‍ യാത്ര ചെയ്തിരുന്നു. സംഭവത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് നിസാര പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.