പലസ്തീൻ ഐക്യദാർഡ്യ മൈം തടഞ്ഞ നടപടിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രി വി ശിവൻകുട്ടിക്ക് റിപ്പോർട്ട് നൽകും
തിരുവനന്തപുരം : പലസ്തീൻ ഐക്യദാർഡ്യ മൈം തടഞ്ഞ നടപടിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രി വി ശിവൻകുട്ടിക്ക് റിപ്പോർട്ട് നൽകും. അധ്യാപകർക്ക് എതിരെ എന്ത് തരത്തിലു ള്ള നടപടിയാകും സ്വീകരിക്കുക എന്നത് റിപ്പോർട്ടിന് ശേഷം സ്വീകരിക്കും. അതേസമയം. പാതിവഴിയിൽ അധ്യാപകർ തടസപ്പെടുത്തിയ ‘പലസ്തീൻ’ പ്രമേയമായ മൈം, കലയിൽ ആവിഷ്കരി ക്കുന്ന സാമൂഹ്യപ്രതികരണങ്ങൾ തടയാൻ ആർക്കാണ് അവകാശമെന്ന ചോദ്യമുയർത്തി സർക്കാരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും നൽകിയ പിന്തുണയിൽ കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിൽ വീണ്ടും അരങ്ങേറി.
ഹയർസെക്കൻഡറി വിഭാഗം മത്സരത്തിലായിരുന്നു വിദ്യാർഥികളുടെ ആവിഷ്കരണം. പലസ്തീനികളുടെ പരന്പരാഗത വസ്ത്രമായ കഫിയ ധരിച്ചാണ് കുട്ടികൾ അവതരണത്തിനെ ത്തിയത്. തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ കൈയടിയോടെ കുട്ടികളെ സ്വീകരിച്ചു. ‘ഫ്രീ പലസ്തീൻ’ മുദ്രാവാക്യമുയർത്തി ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പരിപാടി അവതരിപ്പിക്കുന്പോൾ കഫിയ ഒഴിവാക്കിയ കുട്ടികൾ പലസ്തീനിക്കു ഞ്ഞുങ്ങളുടെയും ജനതയുടെയും ദുരിതത്തിലേക്ക് സദസിനെ ക്ഷണിച്ചു.
കഴിഞ്ഞ ദിവസം അവതരണത്തിനിടെ അധ്യാപകർ തടസപ്പെടുത്തിയ മൈം മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെത്തുടർ ന്നാണ് തിങ്കളാഴ്ച വീണ്ടും വേദിയിലെത്തിയത്. കലോത്സവ മാന്വൽപ്രകാരമല്ല അവതരണമെന്ന പേരിലായിരുന്നു മൈം അവസാനിക്കും മുൻപ് അധ്യാപകർ ഇടപെട്ട് കർട്ടനിട്ടത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി തിങ്കളാഴ്ച വീണ്ടും അവതരണത്തി ന് അവസരമൊരുക്കാൻ നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം മൈമിന്റെ അവസാന ഭാഗത്ത് പ്ലക്കാഡുകൾ ഉയർത്തിക്കാട്ടിയിരുന്നു തിങ്കളാഴ്ച പൂർണമായും കലോത്സവ മാന്വൽ പാലിച്ചായിരുന്നു അവതരണം. മത്സരം നിർത്തിവയ്പ്പിച്ച രണ്ട് അധ്യാപകരെയും കലോത്സവത്തിൽനിന്ന് മാറ്റിനിർത്തുകയുംചെയ്തു. അവതരണ ത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി, യുവമോർച്ച പ്രവർത്തകരെ ത്തി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്കൂളിന് പുറത്ത് നിലയുറപ്പിച്ചിരുന്നു.