പമ്പയിൽ കെ.എസ്.ആർ.ടി.സി ബസ് കത്തി നശിച്ചു; യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
പമ്പ : പമ്പയിൽ കെ.എസ്.ആർ.ടി.സി ബസ് കത്തി നശിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പമ്പയിൽനിന്ന് നിലയ്ക്കലേക്ക് പോയ ബസ് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അട്ടത്തോടിനു സമീപമാണ് സംഭവം. നിലയ്ക്കലിൽ നിന്നും ഭക്തരെ പമ്പയിലേക്ക് എത്തിക്കാൻ പുറപ്പെട്ട ബസ് ആണ് കത്തി നശിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസ് പൂർണമായും കത്തി നശിച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഡ്രൈവറും കണ്ടക്ടറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.