പാനൂർ കടവത്തൂർ ടൗണിൽ തീപിടുത്തം; രണ്ട് ഫാൻസി കടകൾ പൂർണ്ണമായും ഒരു ജ്വല്ലറി ഭാഗീകമായും കത്തി നശിച്ചു
പാനൂർ : കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. രണ്ട് ഫാൻസി കടകൾ പൂർണ്ണമായും ഒരു ജ്വല്ലറി ഭാഗീകമായും കത്തി നശിച്ചു. സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് തീ പിടുത്തമുണ്ടായത്. പാനൂർ, നാദാപുരം ഫയർ യൂണിറ്റുകളും, നാട്ടുകാരും തീയണക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. കൂടുതൽ കടകളിലേക്ക് തീ പടരാനുള്ള സാഹചര്യം തടയുകയാണ് ലക്ഷ്യം.