പി.എ.ഒ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനവും ചെയ്തു
കണ്ണൂർ പി.എ.ഒയുടെ ചരിത്രത്തിലെ തിളക്കമുള്ള മുഹൂർത്തമാണ് 60 വർഷം പൂർത്തിയാക്കിയതും ഓഫീസ് കോംപ്ലക്സ് നവീകരണം സാധ്യമാക്കിയതും എന്ന് അദ്ദേഹം പറഞ്ഞു. ബർണശ്ശേരി പി.എ.ഒയിലെ വിവിധ് മിലൻ ഹാളിൽ നടന്ന പരിപാടിയിൽ കണ്ണൂർ ഡി.എസ്.സി സെന്റർ കമാന്റന്റ് കേണൽ പരംവീർ സിംഗ് നാഗ്ര, അഡീഷണൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സും പി.എ.ഒ ഇൻ-ചാർജുമായ കെ. പുരുഷോത്തമൻ, കന്റോൺമെന്റ് ബോർഡ് സി.ഇ.ഒ ഡോ. പ്രശാന്ത് കുമാർ, ലെഫ്. കേണൽ രാജീവൻ ഇ. പി, അസിസ്റ്റന്റ് സി.ഡി.എ കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. മുൻ പി.എ.ഒ ഓഫീസർമാരായ കെ. പി. വി നമ്പ്യാർ, കെ. വി. വി ശർമ്മ, ബി. എൻ അംരേഷ്, കെ. വി ശേഷാദ്രി, പി പ്രേമാനന്ദൻ നായർ, ടി വിജയൻ, കെവി മുരളീധരൻ, എം. രാമചന്ദ്രൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു.