തിരുവനന്തപുരം പാപ്പനംകോട് തീപിടിത്തത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്
തിരുവനന്തപുരം : പാപ്പനംകോട് തീപിടിത്തത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. തീപിടിത്തത്തില്‍ മരിച്ച വൈഷ്ണയുടെ ഭര്‍ത്താവ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സാഹചര്യതെളിവുകള്‍ പ്രകാരം മരിച്ചത് ബിനു തന്നെയാണെന്നാണ് സ്ഥിരീകരണം. കൊലപാതകം നടത്തിയത് ബിനുകുമാര്‍ ആണെന്ന് ബലപ്പെട്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് പോയതായി സ്ഥിരീകരിച്ചിരിക്കുന്നത്. വൈഷ്ണയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈഷ്ണയും ബിനുകുമാറുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചിരുന്നു. വൈഷ്ണയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കുടുംബ കോടതിയില്‍ ഇയാള്‍ക്കെതിരെ വൈഷ്ണ കേസ് നല്‍കിയിരുന്നു. ഇതിലുള്ള വിദ്വേഷമായിരിക്കാം ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഫോറന്‍സിക് ഫലവും, ഡിഎന്‍എ ഫലവും വരുന്നതോടെ കേസില്‍ വ്യക്തത വരും. അതിനിടെ ഡെപ്യൂട്ടി കളക്ടര്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.