പാപ്പിനിശ്ശേരി ശിവക്ഷേത്രത്തിന് സമീപം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരി ശിവക്ഷേത്രത്തിന് സമീപം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർ ഇരിണാവ് ഇല്ലിപ്പുറം ചേനങ്കി തോടിന് സമീപത്തെ സന്തോഷിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഇരിണാവ് ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോ റിക്ഷയിൽ കണ്ണൂർ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവർ സന്തോഷിനെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.