കുഴികൾ നിറഞ്ഞ് യാത്ര; പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ വിവിധ സംഘടനകളുടെ പ്രതിഷേധം
പാപ്പിനിശ്ശേരി : കുഴികൾ നിറഞ്ഞ് യാത്ര അതി ദുസ്സഹമായ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ വിവിധ സംഘടനകളുടെ പ്രതിഷേധം. റോഡിലും പാപ്പിനിശ്ശേരി മേൽപ്പാലത്തിലും കുഴികൾ നിറഞ്ഞ് നിരവധി അപകടങ്ങൾ നടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല യെന്നാണ് വിവിധ സംഘടനകളുടെ ആക്ഷേപം.
വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ മേൽപ്പാലത്തിലേയും പാപ്പിനിശ്ശേരി കെ.സി. സി.പി. എൽ. പെട്രോൾ പമ്പിന് മുൻവശത്തെ തകർന്ന റോഡിലക്കും പ്രതിഷേധ മാർച്ച് നടത്തി. പരിപാടി കെ.കെ. നാസർ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ. മുസ്തഫ, കെ.കെ. ഹിബ്, കെ.കെ. ജലീൽ, പി.ടി.പി. നാസർ, പ്രമീ ഷ് ഉസ്മാൻ ,പി.കെ. നാസർ, എച്ച്. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് പാപ്പിനിശ്ശേരി ബാപ്പിക്കാൻ തോട് 41 ആംബുത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും തകർന്ന പാപ്പിനിശ്ശേരി മേൽപ്പാലത്തിലേക്ക് പ്രതിഷേധം നടത്തി. ബൂത്ത് പ്രസിഡൻ്റ് എ.മൂസ്സാൻ കുട്ടി, എം.കെ. മുഹമ്മദ് കുഞ്ഞി. കെ.കെ. ജലീൽ എന്നിവർ നേതൃത്വം നൽകി.