പറശ്ശിനിക്കടവ് ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
പറശ്ശിനിക്കടവ് :ആന്തൂർ നഗരസഭയുടെ പറശ്ശിനിക്കടവിൽ പുതുതായി നിർമ്മിക്കുന്ന ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുൻ എം എൽ എ എംവി ഗോവിന്ദൻ മാസ്റ്ററുടെ ശ്രമഫലമായി നവ കേരള സദസിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഏഴ് കോടി രൂപയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മൂന്നു നിലകളിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്,ഇന്റർലോക്കോട് കൂടിയ ബസ്റ്റാൻഡ് യാർഡ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപെടുത്തിയിട്ടുള്ളത് . ഇംപാക്ട് കേരള ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി . നഗരസഭാ ചെയർപേഴ്സൺ സതീദേവി വി, നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ , നഗരസഭ എൻജിനീയർ രൂപേഷ് ടി ഇംപാക്ട് കേരള പ്രതിനിധി അപ്പു എസ് നായർ,പ്രവൃത്തിയുടെ കോൺട്രാക്ടർ അനീസ്, പാപ്പിനിശ്ശേരി സൈറ്റ് എഞ്ചിനീയർ രാഖി പി എന്നിവരുടെ സാന്നിധ്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്