പരിയാരം എമ്പേറ്റിൽ സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
പരിയാരം: സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്ക്കൂട്ടര്‍ യാത്രക്കാരന് ഏമ്പേറ്റിലെ ശ്രീധരന്(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്പതോടെയായിരുന്നു അപകടം.കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത് ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.