പരിയാരം ഗവ. മെഡിക്കൽ കോളജിൻ്റെ അഞ്ചാം നിലയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി
തളിപ്പറമ്പ് : പരിയാരം ഗവ. മെഡിക്കൽ കോളജിൻ്റെ അഞ്ചാം നിലയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി 9 ഓടെയാണ് അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ ഐ.സി.യുവിന് പുറത്ത് കൂട്ടിരിപ്പുകാരുടെ ഇരിപ്പിടത്തിന് സമീപത്തായി പാമ്പിനെ കണ്ടത്. ആളുകൾ പരിഭ്രാന്തരായി ഓടി മാറുകയും ചിലർ ചേർന്ന് പാമ്പിനെ അടിച്ചു കൊല്ലുകയും ചെയ്തു. വിഷപ്പാമ്പുകളോട് സാമ്യം ഉള്ള വിഷമില്ലാത്ത എന്നാൽ അക്രമ സ്വഭാവമുള്ള കാട്ടുപാമ്പാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പ് എങ്ങിനെ അഞ്ചാം നിലയിൽ എത്തിയെന്നത് ദുരൂഹതയാണ്.