പത്തനംതിട്ടയില്‍ കനാലിന് സമീപത്തുനിന്ന് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി
പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദു നാഥ് എന്നിവരെയാണ് കാണാതായത്. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തി. സ്കൂളില്‍ ഇന്ന് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്സാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ എന്നു പറഞ്ഞ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇവർ കനാലിൽ കുളിക്കാനിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇലവുംതിട്ട പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്.