ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു
തളിപ്പറമ്പ:കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. പട്ടുവം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സ്കുൾ പി ടി എ പ്രസിഡണ്ട് എം അജയൻ ഉദ്ഘാടനം ചെയ്തു. ഡോ: കെ കെ രോഷിന്ദ് അധ്യക്ഷത വഹിച്ചു.ഡോ : കെ സി അർജുൻ, ഡോ: കെ ജിഅമ്പിളി സംസാരിച്ചു. വ്യത്യസ്ത ജന്തു ജന്യ രോഗങ്ങളെ കുറിച്ച് ഡോ : വിസ്മയ കെവിജയ് ക്ലാസ്സെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യൻ സ്വാഗതവും, സീനിയർ അധ്യാപിക
ഇ ടി റീന ടീച്ചർ നന്ദിയും പറഞ്ഞു. എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിന്റെ ഒടുവിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ ദേവജിത്, ഹരിദേവ്, അനുദേവ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ഡോ:അബ്ദുൾ ഹക്കീം ഉപഹാരങ്ങൾ വിതരണം ചെയ്തു .