പയ്യന്നുർ ഗവ താലൂക് ആശുപത്രി യിൽ ഡോക്ടറുടെ -സർജന്റെ കുറവ് പരിഹരിക്കണമെന്ന് ഡി വൈ എഫ് ഐ .
പയ്യന്നൂർ :കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആശുപത്രികളിലൊന്നാണ് പയ്യന്നൂർ ഗവ താലൂക്ക് ആശുപത്രി..പ്രതിദിനം ആയിരത്തോളം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന പയ്യന്നൂർ ഗവ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സർജൻ ഇക്കഴിഞ്ഞ ആഗസ്ത് 1മുതൽ സ്ഥലം മാറി പോയതിനെ തുടർന്ന് ഇതുവരെയായും പുതിയ സർജനെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല..ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റെ പോസ്റ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്.സാധാരണ നിലയിൽ തന്നെ സർജറി ആവശ്യങ്ങൾക്ക് മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയും
പത്തു ദിവസത്തോളമായുള്ള സർജൻ ന്റെ അഭാവും ആശുപത്രിയിലെത്തുന്ന രോഗികൾക്ക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രി യിൽ ഡോക്ടറുടെ -സർജന്റെ കുറവ് പരിഹരിക്കണമെന്ന ആവശ്യവുമായ് ഡി വൈ എഫ് ഐ രംഗത്തെത്തിയത്.മറ്റ് സ്വകാര്യ ആശുപത്രികളിൽ വലിയ തുക മുടക്കി സർജറി ചെയ്യാനും ചികിത്സ തേടാനും സാധിക്കാതെ വരുന്ന നിരവധിയായ രോഗികളെ പെരുവഴിയിലാക്കുന്ന ഈ സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.ചികിത്സ തേടിയെത്തുന്ന രോഗികൾ അനുഭവിക്കുന്ന കടുത്ത പ്രയാസം ജില്ലാ മെഡിക്കൽ ഓഫീസർക്കും തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടക്കും മെയിൽ സന്ദേശമായി അയക്കുകയും പയ്യന്നുർ ഗവ താലൂക്ക് ആശുപത്രി സൂപ്രണ്ട് അടിയന്തര ഇടപെടൽ നടത്തി
സർജനെ നിയമിക്കണമെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ജ്യോതി പി എം ന് ഡി വൈഎഫ്ഐ പ്രവർത്തകർ നിവേദനം നൽകി ..ഗവ താലൂക്ക് ആശുപത്രയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ .സംസ്ഥാന കമ്മിറ്റിയംഗം പി പി അനീഷ,ബ്ലോക്ക് സെക്രട്ടറി സി വി രഹിനേജ്, പ്രെസിഡൻറ് സി ഷിജിൽ ജോ സെക്രട്ടറി കെ മനുരജ്,മുഹമ്മദ് ഹാഷിം എ മിഥുൻ ബി ബബിൻ അക്ഷയ് എം ടി എന്നിവർ പങ്കെടുത്തു