പയ്യന്നൂരിൽ വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച 50 ലിറ്റർ വിദേശ മദ്യം പിടിച്ചു
പയ്യന്നൂർ : പയ്യന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ ശ്രീ വി. സുരേഷും പാർട്ടിയും പയ്യന്നുർ താലൂക്കിൽ പുളിങ്ങോം രാജഗിരി കാനം വയൽ എന്ന സ്ഥലത്തു മാത്യു ഫിലിപ്പ് എന്നയാളെ 50 ലിറ്റർ വിദേശ മദ്യം വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ എ.അസിസ്, പ്രിവന്റീവ് ഓഫിസർ ഇബ്രാഹിം ഖലീൽ എസ്. എ. പി, സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത് കെ, വിനീഷ് കെ എന്നിവർ ഉണ്ടായിരുന്നു.