പയ്യന്നൂര്‍ ആരാധനാ മഹോത്സവം 16ന് തുടങ്ങും
പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആരാധനാ മഹോത്സവം 16 മുതല്‍ 30 വരേയുള്ള ദിവസങ്ങളിലായി വിവിധ ആദ്ധ്യാത്മിക-കലാ-സാംസ്കാരിക പരിപാടികളോടെ നടത്തപ്പെടും.16ന് രാത്രി ഏഴിന് കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടക്കും. 8.30ന് മട്ടന്നൂര്‍ ശങ്കരന്കുട്ടിയാശാന്റെ നേതൃത്വത്തില്‍ അഷ്ടപദിയാട്ടം. 17ന് രാവിലെ 10ന് തായമ്പക അരങ്ങേറ്റം. രാത്രി 8.30ന്് ‘ആള്‍മരം’ നാടകം. 18ന് രാത്രി 9.30ന് വാദ്യാചാര്യ പയ്യന്നൂര്‍ സുധിയുടെ നേതൃത്വത്തില്‍ പാണ്ടിമേളം. എട്ടിന് വൈശാലി നൃത്താവിഷ്കാരം, ഒന്‍പതിന് കൃഷ്ണായനം നൃത്താവിഷ്കാരം. 19ന് രാത്രി 8.30ന് പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ സൂപ്പര്‍ഹിറ്റ് ഗാനമേള. 20ന് രാത്രി 8.30ന് ‘മഗധ’ നാടകം. 21ന് രാത്രി 8.30ന് അഥീന ഫോക് മെഗാഷോ. 22ന് രാത്രി ഏഴിന് മഡിയന്‍ രാധാകൃഷ്ണമാരാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 8.30ന് അയ്യപ്പ ഗാനാമൃതം. 23ന് രാത്രി 8.30ന് നാടകം ‘ഒരുക്കം’. 24ന് രാത്രി 8.30ന് നിത്യ മാമ്മന്‍ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ. 25ന് രാത്രി ഏഴിന് ഡബിള്‍ തായമ്പക, 8.30ന് അനില്‍ പൂത്തലത്തിന്റെ കഥകളി.26ന് രാത്രി ഏഴിന് തായമ്പകശ്രീ കല്‍പ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, സംഗീതശില്പം-ഓം ശരവണഭവ. രാത്രി 8.30ന് രക്തചാമുണ്ഡ ക്ലാസിക്കല്‍ ഡാന്‍സ്. 27ന് രാത്രി 8.30ന് ശാസ്ത്രീയ നൃത്തപരിപാടി-നൃത്ത്യആരാധന. 28ന് രാത്രി ഏഴിന് ഡബിള്‍ തായമ്പക, 7.30ന് സ്കന്ദ മഞ്ജരി, ഒന്‍പതിന് മേജര്‍ സെറ്റ് പാണ്ടിമേളം. 29ന് ഉച്ചക്ക് രണ്ടരക്ക് ഓട്ടന്‍ തുള്ളല്‍, രാത്രി 8.30ന് ‘ഇരുവര്‍’ നാടകം. സമാപന ദിവസമായ 30ന് ഉച്ചക്ക് 12ന് പ്രസാദ ഊട്ട്, രാത്രി 8.30ന് ആര്യ ദയാലിന്റെ ഗാനമേള. 11ന് ഈ വര്‍ഷത്തെ ആരാധനാ മഹോത്സവത്തിന്റെ സമാപനമായ കളത്തിലരി. ക്ഷേത്രം തന്ത്രി തെക്കിനിേയടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ നടക്കുന്ന