മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു
by
ZealTv
December 3, 2024
കണ്ണൂർ : മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തിയതിനാലാണ് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.