പഴയങ്ങാടി എരിപുരത്തെ പോസ്റ്റ് ഓഫീസിൽ മോഷണം; പണം സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം
പഴയങ്ങാടി : പഴയങ്ങാടി എരിപുരത്തെ പോസ്റ്റ് ഓഫീസിൽ മോഷണം. പിറക് വശത്തെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണം കവർന്നു. പണം സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. പഴയങ്ങാടി പോസ്റ്റ് ഓഫീസിൽ മോഷണം.
ബുധനാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് പോസ്റ്റ് ഓഫീസിന്റെ പിറക് വശത്തെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ ഉടൻ പഴയങ്ങാടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷം ഓഫീസിന്റെ അകത്ത് പരിശോധന നടത്തി ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. മേശവലിപ്പിൽ ഉണ്ടായ ചില്ലറ പൈസ മോഷണം പോയി. ഒര ലക്ഷത്തി 18000 രൂപ ലോക്കറിൽ ഉണ്ടായിരുന്നു എന്നാൽ ഇത് തുറക്കാൻ മോഷ്ടാവിന് കഴിഞ്ഞില്ല. ഇത് തുറക്കാനുള്ള ശ്രമം നടന്നിരുന്നു. ലോക്കർ തള്ളി താഴെ ഇട്ട നിലയിലായിരുന്നു. മോഷ്ടാവ് പോസ്റ്റ് ഓഫീസിന് അകത്ത് നിന്ന് മദ്യകുപ്പി കണ്ടെത്തി കണ്ണൂരിൽ നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുംഉൾപ്പെടെ എത്തി പരിശോധന നടത്തി.