പഴയങ്ങാടിയിൽ തോടിന് സമീപത്ത് മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാർ ചേർന്ന് പിടികൂടി
പഴയങ്ങാടി : പഴയങ്ങാടിയിൽ തോടിന് സമീപത്ത് മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാർ ചേർന്ന് പിടികൂടി. പഴയങ്ങാടി പോലീസും എഴോ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തി. മാലിന്യം ഇട്ടവരെ കൊണ്ട് തന്നെ തിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചു.
പഴയങ്ങാടി ചെങ്ങൽ റോഡരികിലെ തോടിൽ വിവിധ കടകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളിയവരെ ടിപ്പർ ലോറി സഹിതം നാട്ടുകാർ പിടികൂടി. ലോറിയുടെ ടയർ ചെളിയിൽ താഴ്ന്നു പോയതിനാലാണ് സംഭവം ജനങളുടെ ശ്രദ്ധയിൽ പെട്ടത്.കടകളിൽ നിന്നുള്ള ചെരുപ്പ്, ഷൂ, തുണികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പിച്ചില്ലുകൾ ഉൾപ്പെടെ ഇവിടെ തള്ളിയിട്ടുണ്ട്.തുടർന്ന് എഴോ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ ഉൾപ്പെടെ സ്ഥലത്തെത്തി. പഴയങ്ങാടി പോലീസും സ്ഥലത്തെത്തി മാലിന്യം തള്ളിയവരോട് തന്നെ തിരിച്ചെടുക്കാൻ നിർദേശം നൽകി. പഴയങ്ങാടി പുഴയിലേക്ക് എത്തുന്ന കൈത്തൊടാണ് ചെങ്ങൾ കൈപാട് തോട് ഇവിടെ മാലിന്യം നിലഷേപിക്കുന്നത് മത്സ്യ സമ്പത്തിനെ ഉൾപ്പെടെ സാരമായി ബാധിക്കും. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്റ്റീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ പറഞ്ഞു. സമാനയായ രീതിയിൽ മുൻപും ഇത്തരത്തിൽ മാലിന്യം തള്ളിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്