കിടപ്പിലായവർക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കണ്ണൂർ:ക്ഷേമ പെൻഷൻ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അക്കൗണ്ടിൽ നിന്നും പണം നേരിട്ട് എടുക്കാൻ പറ്റാത്ത ആളുകളുണ്ട്. ഇവരുടെ എല്ലാം പണം അക്കൗണ്ടിലേക്ക് പോകുന്നത് നല്ലതല്ല. ഇതിനെ കുറിച്ച് ഒരു പഠനം നടത്തണം. പഠിച്ചുകൊണ്ടേ ഈ കാര്യം ചെയ്യാൻ കഴിയൂ. അങ്ങനെ ഒരു പഠനം നടത്തിയിട്ടില്ല. കിടപ്പിലായവർക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുക്കണമെന്നും പിണറായി പറഞ്ഞു. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണുന്നത്. അവരെ ചേർത്ത് പിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതെ ഇരിക്കാനും കഴിയില്ല. ജോസ് ഗിരിയിൽ ഉരുൾ പൊട്ടിയുണ്ടായ റോഡ് തടസ്സം ഇത് വരെ നീക്കാത്തത് അനാസ്ഥയാണ്. പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം നേരിട്ടു. കാലാവസ്ഥ മുന്നറിയുപ്പുകൾ വിലയിരുത്തന്നതിലും മുൻ കരുതൽ എടുക്കുന്നതിലും ഭരണ സംവിധാനങ്ങൾക്ക് ജാഗ്രത ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്. അത് പരിശോധിക്കപ്പെടണം. ജൂലൈ 13ലെ അതിതീവ്ര മഴ ഉണ്ടായപ്പോളും മുൻകരുതൽ ഉണ്ടായില്ല. വയനാട്ടിലെ ദുരന്തത്തിലും സമാനമായ സ്ഥിതിയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും മുൻകരുതൽ എടുത്തില്ലെന്നും പിണറായി പറഞ്ഞു.