പെട്രോളിലെ എഥനോൾ അളവ്:തുടർ പരിശോധനകൾ നടത്തണമെന്ന് സർക്കാർ നിർദേശം
തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല. തുടർ പരിശോധനകൾ നടത്തണമെന്ന് സർക്കാർ നിർദേശം. പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി പെസോ അംഗീകൃത ബോട്ടിലുകൾ എത്തിച്ചു.കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിൽ ഇന്ന് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലെ അഞ്ച് പമ്പുകളിൽ നിന്ന് സാംപിളുകൾ ശേഖരിക്കും. പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മന്ത്രി അനൂപ് ജേക്കബിൻ്റെ നിർദേശപ്രകാരം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധന നടത്തുക.