പരസ്യലോകത്തെ ഇന്ത്യൻ ഇതിഹാസം പീയുഷ് പാണ്ഡെ അന്തരിച്ചു
മുംബൈ : വ്യത്യസ്തങ്ങളായ നിരവധി പരസ്യചിത്രങ്ങൾക്ക് ജന്മം നൽകിയ പരസ്യലോകത്തെ ഇന്ത്യൻ ഇതിഹാസം പീയുഷ് പാണ്ഡെ അന്തരിച്ചു. ഫെവികോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികളുടെ ലോകോത്തരമായ പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് പീയുഷ് പാണ്ഡെയാണ്. അണുബാധയെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച സംസ്കാരചടങ്ങുകൾ നടക്കും.
ഇന്ത്യൻ പരസ്യലോകത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലായി സജീവമായ മുഖമായിരുന്നു പീയുഷ് പാണ്ഡെ. പ്രശസ്ത പരസ്യകമ്പനിയായ ഒഗിൾവെയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കമ്പനിയുടെ ഇന്ത്യൻ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 1982ലാണ് പാണ്ഡെ ഒഗിൾവെ കമ്പനിയിൽ ചേരുന്നത്. അവിടെ വെച്ചാണ് സൺലൈറ്റ് ഡിറ്റർജന്റിനായി ആദ്യമായി അദ്ദേഹം പരസ്യം എഴുതിതയ്യാ റാക്കിയത്. ആറ് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റിലേ ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ വെച്ച് അദ്ദേഹം നിർമിച്ച പരസ്യങ്ങളെല്ലാം ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരു ന്നു. ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ലൂണ മോപെഡ്, ഫോർട്യൂൺ ഓയിൽ തുടങ്ങിയവ അതിലുൾപെടും.