പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ
തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ അശ്വമേധ നമസ്കാരം, ശ്രീരുദ്ര നമസ്കാരം, പൊന്നിൻ കുടം വഴിപാടുകൾ നടത്തി. അനിഴം നക്ഷത്രത്തിലാണ് ഈ വഴിപാടുകൾ. പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദ്ദേശ പ്രകാരമാണ് വഴിപാടുകൾ നടത്തിയത്. ഈ അവസരത്തിൽ ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും പ്രധാനമന്ത്രിക്ക് പ്രത്യേക പിറന്നാൾ ആശംസകളും നേർന്നു.