ത്രിദിന ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെൻ്റ് റിഫ്രെഷര്‍ പരിശീലനം
തളിപ്പറമ്പ: സ്റ്റുഡന്റ് പോലീസ് പ്രോജക്റ്റ് കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ത്രിദിന ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെൻ്റ് റിഫ്രെഷര്‍ പരിശീലനം ആരംഭിച്ചു.ജില്ലയിലെ 49 സ്കൂളുകളിലെയും പുതുതായി തുടങ്ങുന്ന സെല്‍ഫ് ഫിനാനസ് സ്കൂളുകളിലെയും ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഐ എം ജി യുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പരിശീലന പരിപാടിയാണ് തളിപ്പറമ്പിൽ ആരംഭിച്ചത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിഉമേഷ് ഗോയല്‍ ഐ പി എസ് പരിശീലനം ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ ഡി വൈ എസ് പി :ടി പി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി അജിത്ത് കുമാര്‍,എസ് ഐ : പി യദുകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.കണ്ണൂര്‍ റൂറല്‍ ജില്ലാ അസി: പ്രൊജക്റ്റ് നോഡല്‍ ഓഫീസര്‍ കെ പ്രസാദ് സ്വാഗതവും പ്രൊജക്ട് അസിസ്റ്റന്റ് ജാബിര്‍ നന്ദിയും പറഞ്ഞു.ജില്ലയില്‍ വിവിധ സ്കൂളുകളില്‍ പരിശീലനത്തിന് പോകുന്ന 94 ഓളം ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലനത്തിന്റെ ഭാഗമായി പങ്കെടുത്തു. പരിശീലന പരിപാടിയില്‍ ഔട്ട്ഡോര്‍, ഇന്‍ഡോര്‍, ആക്ടിവിറ്റി എന്നീ വിവിധ വിഭാഗമായാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.