വൈദ്യുതി നിയന്ത്രണം തുടരും
തിരുവനന്തപുരം:അതേസമയം രാജ്യത്താകമാനും ആവശ്യകത ഉയര്‍ന്നതോട വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡ്ഡിങ്. അതിനിടെ അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി ടെൻഡര്‍ വിളിച്ചിട്ടുണ്ട്. ഈ മാസത്തെ ഷോക്ക് അടുത്ത മാസം മുതൽ ഏൽക്കാതിരിക്കാനാണ് കൂടുതൽ വൈദ്യുതിക്ക് കെ എസ് ഇ ബി ടെന്‍ഡര്‍ വിളിച്ചത്. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍. രാത്രി 12 മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെന്‍ഡര്‍ ക്ഷണിച്ചു. രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്ഡറുണ്ട്. ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബര്‍ വരെയുള്ള ടെന്‍ഡറുകള്‍. പകുതിയെങ്കിലും കിട്ടിയാൽ പിടിച്ചു നിൽക്കാമെന്ന് കണക്കു കൂട്ടലിലാണ് നീക്കം. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 588 മെഗാവാട്ടിനാണ് രണ്ടു തവണയായി കമ്മീഷൻ അനുമതി നൽകിയത്. ജുലൈ വരെ രാവും പകലും അടുത്ത 200 മെഗാവാട്ടിന്റെ അനുമതി നൽകിയിരുന്നു. വേനൽക്കാലത്ത് വാങ്ങിയ കടം ഈ മാസത്തോടെ തീരുമെന്നതിനാൽ 250 മെഗാവാട്ട് കൂടി ഇവിടെ ഉപയോഗിക്കാമെന്നതും കെ എസ് ബി ക്ക് ആശ്വസാമാണ്.