ഒൻപതാമത് ദേശീയ പ്രകൃതി ചികിത്സാദിനാഘോഷം സംഘടിപ്പിച്ചു
കണ്ണൂർ:ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ഒൻപതാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാഘോഷം സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടി ടി ഒ മോഹനൻ എം എൽ എ ഉൽഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും സാധിക്കണമെന്ന് എംഎൽഎ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഹെൽത്തി ഫുഡ് എക്സ്പോയും സംഘടിപ്പിച്ചു. ആയുർവേദ ആശുപത്രിയിലെ യോഗ ബാച്ചിലെ അംഗങ്ങൾ തയ്യാറാക്കിയ പ്രോട്ടീൻ ബോൾസ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സാലഡ്, റാഗി അലുവ, ബീറ്റ്റൂട്ട് റാപ്പ് തുടങ്ങി നാൽപ്പതോളം ആരോഗ്യകരമായ വിഭവങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ അധ്യക്ഷനായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരീഷ് കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഐഎസ്എം ഡോ ഡി സി ദീപ്തി, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ മനേഷ് കുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡിഎഎച്ച് ഡോ പി വി റീജ എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് മഹാത്മ പ്രകൃതി ചികിത്സാലയം സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എൽ ജ്യോതിശ്രീ ബോധവൽക്കരണ ക്ലാസ് നയിച്ചു.