പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു
പയ്യന്നൂർ:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പയ്യന്നൂർ ഘടകത്തിൻ്റെയും പയ്യന്നൂർ ഐ ഫൌണ്ടേഷൻ്റെയും സഹകരണത്തോടെ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് എ.കെ. പി. നാരായണൻ്റെ അധ്യക്ഷതയിൽ ഐ.എം.എ പയ്യന്നൂർ യുനിറ്റ് പ്രസിഡണ്ട് ഡോ. ടി. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഐ ഫൗണ്ടേഷനിലെ ഡോ. സുകുമാരൻ ആശംസകൾ നേർന്നു. ഡോ. പ്രസിൻ പ്രദീപ് പ്രമേഹ ബോധവൽക്കരണ ക്ലാസെടുത്തു. ഡോ. അശ്വതി ശ്രീധരൻ സ്വാഗതവും സി.കെ.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു . തുടർന്ന് പ്രമേഹ രോഗ പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിംഗ് എന്നീ രോഗനിർണയ പരിശോധനകൾ നടന്നു.