അധ്യാപക നിയമനത്തിനുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന പ്രൈമറി തലം മുതല്‍ എച്ച്എസ്എസ്ടി വരെയുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. സെന്‍സസ് ഡ്യൂട്ടി, ബി.എല്‍.ഒ ചുമതലകള്‍, സ്ഥലം മാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്സേഷന് വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ അധ്യാപക ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഹരിക്കാനാണ് നടപടി.