നിലമ്പൂരിൽ ജനവിധി മണിക്കൂറുകൾക്കകം അറിയാനിരിക്കെ ക്രോസ് വോട്ട് ആരോപണവുമായി പി വി അൻവർ
മലപ്പുറം : നിലമ്പൂരിൽ ജനവിധി മണിക്കൂറുകൾക്കകം അറിയാനിരിക്കെ ക്രോസ് വോട്ട് ആരോപണവുമായി പി വി അൻവർ. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം തടയാൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയായ പി വി അൻവർ ആരോപിക്കുന്നത്. ഫേസ്ബുക്കിലൂടെയായി രുന്നു പ്രതികരണം. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. എങ്കിലും അതിനെയും മറികടന്ന് നമ്മൾ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്‍ഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായതെന്ന് പി വി അൻവർ പറഞ്ഞു.