സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽമഴ കനക്കും
കോഴിക്കോട് : സംസ്ഥാനത്ത്രണ്ടുമാസമായി തുടരുന്ന കടു ത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമാ യി വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചതിനാലാണിത്.മേയിലെ വരും ദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാ ണ്. കൊല്ലം ജില്ലയിലെ പുനലൂ രിലായിരുന്നു ഏറ്റവും ഉയർന്ന ചൂട് (37.5 ഡിഗ്രി സെൽഷ്യൽ സ്). എന്നാൽ, രണ്ടിടങ്ങളിലും ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു.എന്നാൽ, കഴിഞ്ഞവർഷം ലഭി ച്ച വേനൽമഴ ഇത്തവണ ലഭി ച്ചേക്കില്ല. ഈ വർഷം ഏപ്രിൽ 27-ഓടെയാണ് വേനൽമഴ ലഭി ച്ചുതുടങ്ങിയത്.
കഴിഞ്ഞ വർഷം മാർച്ചിൽത്ത ന്നെ മഴ ലഭിച്ചിരുന്നു.മേയ് 24 മുതൽ മൺസൂണും എത്തി.