
മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
ന്യൂഡൽഹി : മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ എന്നീ സംസ്ഥാനങ്ങളിൽ ഇനി രണ്ട് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. മഴക്കെടുതിയിൽ ദില്ലിയിൽ 11 മരണം റിപ്പോർട്ട് ചെയ്തു. വസന്ത വിഹാർ,സമയ് പൂർ, ഓല്ല എന്നിവിടങ്ങളിലെ വെള്ളക്കെട്ടിൽ വീണ് നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.. ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയക്ക് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ വീടുകളടക്കം വെള്ളത്തിനടിയായിലായി. സുഖിനദിയും ഗംഗാ നദിയും കരകവിഞ്ഞൊഴുകിയതോടെ ദുരിതത്തിലാണ് ജനങ്ങൾ. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത്.ഹിമാചൽ പ്രദേശ്,പശ്ചിമബംഗാൾ,ഹരിയാന,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം തുടരുകയാണ്.