സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.അറബിക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. അതേസമയം തുലാവർഷക്കെടുതിയൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ മലയോര മേഖലകൾ. വടക്കൻ കേരളത്തിൽ പരക്കെ മഴ തുടരുകയാണ്. കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പറപ്പാറ സ്വദേശി സുനീറയാണ് മരിച്ചത്.പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിയ്ക്ക് പരുക്കേറ്റു. മലപ്പുറം വഴിക്കടവിൽ കലക്കൻ പുഴ നിറഞ്ഞൊഴുകി കൃഷിയിടങ്ങൾ വെള്ളം കയറി. പൂവത്തിപൊയിലിൽ കോഴി ഫാമിൽ വെള്ളം കയറി കോഴികൾ ചത്തു. താമരശ്ശേരിയിൽ ഇടിമിന്നേറ്റ് വീട്ടുപകരണങ്ങൾ കത്തി നശിച്ചു.