സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞ് തുടങ്ങിയേക്കും.