വരും മണിക്കൂറുകളിൽ മഴ ലഭിക്കുക ഈ ജില്ലകളിൽ; ശക്തമായ കാറ്റിനും സാദ്ധ്യത
തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തലസ്ഥാനത്തുൾപ്പെടെ പല ജില്ലകളിലും രാവിലെതന്നെ മഴ തുടങ്ങിയിരിക്കുകയാണ്. പലയിടങ്ങളിൽ രാത്രിയിലും ശക്തമായ മഴ ലഭിച്ചു. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ നൽകിയിട്ടില്ല