വടക്കൻ ജില്ലകളിൽ കാലവർഷം തകർത്തു തുടങ്ങി
കണ്ണൂർ:വടക്കൻ ജില്ലകളിൽ കാലവർഷം തകർത്തു തുടങ്ങി. വെള്ളിയാഴ്ച കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. സ്കൂൾ തുറന്നിട്ടധികമായിട്ടില്ല. കനത്തമഴ കാരണം കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 3 ദിവസങ്ങൾ അവധിയുമായി. മഴ പെയ്തിൽ ജില്ലയിൽ പെരിങ്ങോം ആണ് മുന്നിൽ. നിലവിൽ ഒടുവിലത്തെ കണക്ക് പ്രകാരം 2 മണിക്കൂറിൽ 78.5 mm മഴയാണ് പെരിങ്ങോത്ത് തകർത്തു പെയ്തത്. ചെമ്പേരിയിൽ 50.5 mm മഴ പെയ്തപ്പോൾ ചെറുവാഞ്ചേരിയിൽ 44.5 mm മഴയും പെയ്തു . ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം ശരിക്കും കലിതുള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. അതേസമയം ദുരിത പെയ്ത് ഇതുവരെ ഉണ്ടായിട്ടില്ല. ഉരുൾപൊട്ടൽ തുടങ്ങി അത്യാഹിതങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ദുരന്ത നിവാരണ സേനയടക്കം എല്ലാ സജ്ജീകരണങ്ങളുമായി കാലാവസ്ഥാ വ്യതിയാനം സസൂഷ്മം നിരീക്ഷിക്കുകയാണ്